പാക്കിസ്ഥാന്‍: ക്രൈസ്തവ നേഴ്‌സുമാര്‍ക്കെതിരെ മതനിന്ദാക്കുറ്റം

ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ രണ്ടു ക്രൈസ്തവ നേഴ്‌സുമാര്‍ക്കെതിരെ മതനിന്ദാക്കുറ്റം ചുമത്തി. ആശുപത്രി ഭിത്തിയില്‍ പതിച്ചിരുന്ന ഇസ്ലാമിക വചനങ്ങള്‍ എഴുതിയ സ്റ്റിക്കര്‍ പൊളിച്ചുനീക്കിയെന്നാണ് ആരോപണം. മറിയം ലാല്‍, നെവീഷ് അരൂജ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ആശുപത്രി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുഹമ്മദ് അലിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ആശുപത്രിജീവനക്കാരും മുസ്ലീംപുരോഹിതരും അടങ്ങുന്ന വലിയൊരു സംഘം നേഴ്‌സുമാര്‍ക്കെതിരെ പ്രതിഷേധിച്ചു. കലാപവിരുദ്ധസേനയുടെയും എലൈറ്റ് ഫോഴ്‌സിന്റെയും സഹായത്തോടെയാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്. പാക്കിസ്ഥാനില്‍ പലപ്പോഴും വ്യക്തിവിരോധം തീര്‍ക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് മതനിന്ദാക്കുറ്റം.