ലാഹോര്‍: മുസ്ലീം ആള്‍ക്കൂട്ടം ക്രൈസ്തവഗ്രാമം ആക്രമിച്ചു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ നൂറോളം പേര്‍ക്ക് പരിക്ക്. മെയ് 14 നാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടത്. ചാക്ക് 5 സെന്റ് തോമസ് കാത്തലിക് ദേവാലയത്തിലെ വികാരി ഫാ. ഖാലിദ് പറയുന്നത് അനുസരിച്ച് ഇങ്ങനെയാണ് സംഭവങ്ങള്‍. കത്തോലിക്കാ ദേവാലയം ഏതാനും കുട്ടികള്‍ ചേര്‍ന്ന് വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു.
അപ്പോഴാണ് ആ വഴി ഒരു മുസ്ലീം ഭൂ ഉടമ കടന്നുപോയത്. തന്റെ ദേഹത്ത് കുട്ടികള്‍ മണ്ണ് വാരിയിട്ടുവെന്ന് അയാള്‍ ആരോപിച്ചു. തുടര്‍ന്ന് കുട്ടികളെ ആക്രമിക്കുകയും അടുത്തദിവസം 15 ക്രൈസ്തവ ഭവനങ്ങള്‍ റെയ്ഡ് നടത്തുകയും ചെയ്തു. മെയ് 16 ന് വൈദികന് പാരീഷ് കമ്മറ്റി വിളിച്ചുകൂട്ടുകയും സംഭവത്തെക്കുറിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പോലീസ് സംഭവസ്ഥലം സന്ദര്‍ശിക്കുകയും എഫ്ഐആര്‍ തയ്യാറാക്കുകയും ചെയ്തു. തങ്ങള്‍ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ഫേസ്ബുക്ക് വഴി ക്രൈസ്തവര്‍ പങ്കുവച്ചിരുന്നു. ചെറിയ പെണ്‍കുട്ടികളെ പോലും മുസ്ലീമുകള്‍ ശാരീരികമായ ഉപദ്രവിച്ചു.
ഗ്ലാസ് ബോട്ടിലുകള്‍, കല്ല്, കോടാലി, ബാറ്റണ്‍, ഇഷ്ടിക എന്നിവകൊണ്ടായിരുന്നു ആക്രമണം. വീടുകളില്‍ കയറി ഫര്‍ണിച്ചറുകള്‍ നാശമാക്കുകയും ചെയ്തിട്ടുണ്ട്. പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.