ലാഹോര്‍: പാക്കിസ്ഥാനിലെ ദേവാലയങ്ങളില്‍ പൊതുകുര്‍ബാനകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലിന്റെ വാതിലുകള്‍ ആര്‍ച്ച് ബിഷപ്് സെബാസ്റ്റ്യന്‍ ഷാ പ്രതീകാത്മകമായി തുറന്നു. ആംഗ്ലിക്കന്‍ സഭയിലെ ബിഷപ് ഇര്‍ഫാന്‍ ജമില്‍ ഉള്‍പ്പടെ മതസൗഹാര്‍ദ്ദത്തിന്റെ ഭാഗമായി മുസ്ലീം മതനേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
ലോക്ക് ഡൗണില്‍ അടച്ചുപൂട്ടിയിരുന്ന ദേവാലയങ്ങള്‍ക്കുള്ള വിലക്ക് അടുത്തയിടെയാണ് ഗവണ്‍മെന്റ് എടുത്തുനീക്കിയത്. 6168 കോവിഡ് മരണങ്ങള്‍ പാക്കിസ്ഥാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വ്യത്യസ്ത മതങ്ങളിലാണുളളതെങ്കിലും നമ്മളെല്ലാവരും സഹോദരന്മാരാണെന്നും നമ്മള്‍ സമാധാനം അനുവര്‍ത്തിക്കുന്നവരാണെന്നും കോവിഡിനെ പോലെയുളള ദുഷ്‌ക്കരമായ അവസരത്തില്‍ നാം നിശ്ചയമായും ഒന്നിച്ചുനില്‌ക്കേണ്ടവരാണെന്നും ആര്‍ച്ച് ബിഷപ് ഷാ പറഞ്ഞു.