കറാച്ചി : ന്യൂനപക്ഷങ്ങളോടുള്ള വിവേചനം പ്രകടമായി കാണിച്ചുകൊണ്ടുള്ള ജോലി ഒഴിവിന്റെ പരസ്യത്തിനെതിരെ പാക്കിസ്ഥാനിലെ കത്തോലിക്കര്‍രംഗത്ത്. വെസ്റ്റ് കറാച്ചിയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നല്കിയ പരസ്യത്തിനെതിരെയാണ് കത്തോലിക്കര്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിവിധ വകുപ്പുകളിലേക്കുള്ള 28 ഒഴിവുകളില്‍ ശുചീകരണജോലിക്കുവേണ്ടിയുള്ള ജോലിക്ക് അമുസ്ലീങ്ങള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന നിബന്ധനയാണ് കത്തോലിക്കരുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയത്.
ന്യൂനപക്ഷങ്ങളോടുള്ള പ്രകടമായ വിയോജിപ്പിന്റെ അടയാളമാണ് ഇതെന്ന് കത്തോലിക്കര്‍ ചൂണ്ടികാണിക്കുന്നത്. ഇതു സംബന്ധിച്ച് തങ്ങളുടെ വിയോജിപ്പു രേഖപ്പെടുത്താന്‍ കറാച്ചി അതിരൂപതയിലെ വികാര്‍ ജനറല്‍ ഫാ. സാലെഹ് ഡീഗോ നാഷനല്‍ കമ്മീഷന്‍ ഫോര് ജസ്റ്റീസ് ആന്റ് പീസ് ഡയറക്ടര്‍ നവീദ് ആന്റണിയെ കണ്ട് പരാതി ബോധ്യപ്പെടുത്തി.
ഇതാദ്യമായല്ല പാക്കിസ്ഥാനില്‍ ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ലാഹോര്‍ വേസ്റ്റ് മാനേജ്‌മെന്റ് കമ്പനിയിലെശുചീകരണ തൊഴിലാളികളില്‍ ഭൂരിപക്ഷവും ക്രൈസ്തവരാണ്. ഇസ്ലാമബാദിലെ തൂപ്പുതൊഴിലാളികള്‍ എല്ലാവരും ക്രൈസ്തവരാണ്.