ലാഹോര്‍: മുസ്ലീമിന്റെ അയല്‍ക്കാരനായതിന്റെ പേരില്‍വെടിയേറ്റ ക്രൈസ്തവന്റെ ജീവന്‍ രക്ഷിക്കാനായില്ല. അയല്‍വാസിയുടെ വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന നദീം ജോസഫ് എന്ന അമ്പതുവയസുകാരന്‍ കഴിഞ്ഞ ദിവസമാണ് മരണമട്ഞ്ഞത്. മൂന്നാഴ്ച മുമ്പാണ് ജോസഫിനെ അയല്‍വാസി വെടിവച്ചത്.
ജീവന്‍ രക്ഷി്ക്കാനായി നിരവധി ഓപ്പറേഷനുകളും നടത്തിയിരുന്നു. പക്ഷേ ജൂണ്‍ 29 ന് അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. ജൂണ്‍ നാലിനാണ് ജോസഫും അമ്മായിയമ്മയും സല്‍മാന്‍ ഖാന്‍ എന്ന അയല്‍വാസിയുടെ ആക്രമണത്തിന് ഇരയായത്.
കഴിഞ്ഞ മെയ് മാസത്തിലാണ് ഈ കുടുംബം സല്‍മാന്റെ അയല്‍വാസിയായത്. ക്രൈസ്തവന്‍ അയല്‍വാസിയായത് സല്‍മാനെ ഈര്‍ഷ്യാകുലനാക്കിയിരുന്നു. പലവട്ടം വീട് ഒഴിഞ്ഞുപോകണമെന്ന ഭീഷണിയുമുണ്ടായിരുന്നു. എന്നാല്‍ ഭീഷണിക്ക് മുമ്പില്‍ വീട് ഒഴിഞ്ഞുപോകാന്‍ ജോസഫ് തയ്യാറായിരുന്നില്ല. ഇതില്‍ കോപാകുലനായിട്ടാണ് സല്‍മാന്‍ ജോസഫിനെയും അമ്മായിയമ്മയെയും വെടിവച്ചത്.
ക്രൈസ്തവരും യഹൂദരും മുസ്ലീമുകളുടെ എതിരാളികളാണെന്ന് സല്‍മാന്‍ പറഞ്ഞിരുന്നതായി ജോസഫിന്റെ മരണമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.