പാക്കിസ്ഥാനിലെ ആദ്യ കത്തോലിക്കാ ടെലിവിഷന്‍ ചാനലിലെ അവതാരിക മിസിസ് പാക്കിസ്ഥാനായി തിരഞ്ഞെടുക്കപ്പെട്ടു

ലാഹോര്‍: ലാഹോര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പാക്കിസ്ഥാനിലെ ആദ്യ കത്തോലിക്കാ ചാനലിലെ അവതാരിക മിസിസ് പാക്കിസ്ഥാന്‍ മത്സരത്തില്‍ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടു. റാവിഷ് സാഹിദ് എന്ന 26 കാരിയാണ് മിസിസ് പാക്കിസ്ഥാനായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായിട്ടാണ് ഒരു ക്രൈസ്തവ പെണ്‍കുട്ടി ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

ആഗോള വ്യാപകമായി പാക്കിസ്ഥാനിലെ ഭര്‍ത്തൃമതികള്‍ക്കായി നടത്തിയ മത്സരത്തിലാണ് റാവിദ് ഒന്നാമതെത്തിയത്. പാക്കിസ്ഥാനിലെ കത്തോലിക്കാ സഭ ഈ നേട്ടത്തില്‍ അഭിമാനിക്കുന്നതായി വിവിധ സഭാധ്യക്ഷന്മാര്‍ പ്രതികരണങ്ങളില്‍ അറിയിച്ചു.