ലാഹോര്‍: തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം കഴിപ്പിച്ച ക്രൈസ്തവപെണ്‍കുട്ടി മരിയ ഷഹ്ബാസ് എന്ന പതിനാലുകാരി മുസ്ലീം ഭര്‍ത്താവിന്റെ വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെട്ടതായ വിവരം കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ മരിയ സുരക്ഷിതയാണെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. പാക്കിസ്ഥാനി മാധ്യമ പ്രവര്‍ത്തകനും ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സലീം ഇക്ബാലാണ് മരിയയ്‌ക്കൊപ്പം നില്ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് ഫേസ്ബുക്കില്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എങ്ങനെ രക്ഷപ്പെട്ടുവെന്നോ മറ്റ് കാര്യങ്ങളെക്കുറിച്ചോ കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.
ഏപ്രില്‍ മാസത്തിലാണ് വീട്ടിലേക്ക് നടന്നുവരികയായിരുന്ന മരിയയെ മുഹമ്മദ് നാകാഷ് എന്ന മുസ്ലീം, കൂട്ടാളികളോടൊപ്പം തട്ടിക്കൊണ്ടുപോയതും പിന്നീട് മതം മാറ്റിവിവാഹം ചെയ്തതും. ഇതിനെതിരെ മരിയയുടെ വീട്ടുകാര്‍ കോടതിയെ സമീപിച്ചുവെങ്കിലും കോടതിവിധി മരിയയ്ക്കും കുടുംബത്തിനും പ്രതികൂലമായിരുന്നു. നല്ലഭാര്യയായി നാകാഷിനൊപ്പം ജീവിക്കാനായിരുന്നു കോടതി വിധി. ഇതിനെ തുടര്‍്ന്നാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മരിയയെ കാണാതായത്. മ
രിയയെ ജ്യൂസില്‍ മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്തുവെന്നും അതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും മരിയ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.