ലാഹോര്‍: മത നിന്ദാക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവ യുവാവ് അപ്പീല്‍ നല്കി. ലാഹോറിലെ കോടതി സെപ്തംബര്‍ എട്ടിനാണ് അസിഫ് പെര്വായിസിനെ മത നിന്ദാക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിച്ചത്. 37 വയസുള്ള ഗാര്‍മെന്റ് ജോലിക്കാരനായ ആസിഫിനെ ഫാക്ടറി ഉടമ നല്കിയ പരാതിയിന്മേലാണ് വധശിക്ഷയ്ക്ക് വിധിച്ചത്.
പ്രവാചകനെ നിന്ദിക്കുന്ന ഫോണ്‍ സന്ദേശം അയച്ചുവെന്നതാണ് കേസ്. 2013 ല്‍ നടന്ന കേസിനാസ്പദമായ സംഭവത്തെ തുടര്‍ന്ന് ഏഴു വര്‍ഷത്തോളം ആസിഫ് ജയിലില്‍ ആയിരുന്നു.
അസിയാബിക്ക് വേണ്ടി വാദിച്ച അഭിഭാഷകന് സെഫ് അല്‍ മാലൂക്കാണ് ആസിഫിന്റെയും കേസ് വാദിക്കുന്നത്. ഇന്നലെ ലാഹോര്ഹൈക്കോടതയില് അപ്പീല്‍ സമര്‍പ്പിച്ചത്.