പാലാ: തീരപ്രദേശങ്ങളിലും കുട്ടനാടന്‍ പ്രദേശങ്ങളിലുമുള്ളവര്‍ക്ക് പാര്‍ക്കാന്‍ ഇടമില്ലാതെ വന്നാല്‍ രൂപതയുടെ എല്ലാ സ്ഥാപനങ്ങളും വിട്ടുനല്‍കുമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ചെല്ലാനം പഞ്ചായത്തിലേക്കുള്ള ദുരിതാശ്വാസസഹായം എത്തിക്കുന്ന സംഘത്തിന്റെ യാത്ര ഫഌഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും സന്യാസഭവനങ്ങളില്‍ നിന്നും സമാഹരിച്ചതും സംഭാവനകള്‍ കൊണ്ട് വാങ്ങിയതുമായ ഭക്ഷണപദാര്‍ത്ഥങ്ങളും സാനിറ്ററി ഐറ്റംസും കടലാക്രമണം തടയാനുള്ള മണ്ണ് നിറയ്ക്കാനുള്ള പ്ലാസ്റ്റിക്ക് ചാക്കുകളുമാണ് എസ് എം വൈ എമ്മിന്റെ നേതൃത്വത്തില്‍ രൂപത കയറ്റി അയച്ചത്.
സഹായം അര്‍ഹിക്കുന്നവരെ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ മനസ്സുകാണിച്ച യുവാക്കളെ മാര്‍ കല്ലറങ്ങാട്ട് അഭിനന്ദിച്ചു.