പാലാ രൂപത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ‘പാലാ സമരിറ്റൻ ഫോഴ്സ്’ രൂപീകരിക്കുന്നു

പാലാ: പാലാ രൂപത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ‘പാലാ സമരിറ്റൻ ഫോഴ്സ്’ രൂപീകരിക്കുന്നു.സർക്കാരിൻറെ നിർദ്ദേശമനുസരിച്ച് ആരോഗ്യ പ്രവർത്തകരും പൊലീസുമായി ചേർന്ന് കോവിഡ് വോളണ്ടിയേഴ്സ് പ്രവർത്തിക്കും.അതതു പ്രദേശത്തെ വിവിധ കോവിസ്‌ അനുബന്ധ ആവശ്യങ്ങൾ നിർവഹിക്കാനായി ഓരോ 100 വീടിനും 20 നും 50 നും ഇടയിൽ പ്രായമുള്ള നാലുപേർ എന്ന മാനദണ്ഡമാണ് ഓരോ ഇടവകയിലും സ്വീകരിക്കുന്നത്.

ക്വാറന്റീനിൽ കഴിയുന്നവർക്കും കണ്ടെയ്ൻമെൻറ് സോണുകളിലെ കുടുംബങ്ങൾക്കും വേണ്ടി ഉത്തരവാദിത്തപ്പെട്ട അധികൃതരോട് ചേർന്ന് പ്രവർത്തിക്കുന്നതിനായി അറിവും ഒരുക്കവും സന്നദ്ധതയും ഉള്ളവരായി തയ്യാറായിരിക്കുക എന്നതാണ് സമരിറ്റൻ ഫോഴ്സിന്റെ ലക്ഷ്യം.

കൊവിഡ് രോഗം ബാധിച്ച ആരെങ്കിലും മരിക്കാനിടയായാൽ ഉചിതമായ സംസ്കാര ശുശ്രൂഷ നൽകുന്നതിനായി വൈദികർ ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകരുടെ ലിസ്റ്റ് പ്രത്യേകം തയാറാക്കും.