നാലു ഇന്ത്യക്കാരുള്‍പ്പടെ 34 ആര്‍ച്ച് ബിഷപ്പുമാര്‍ക്ക് പാലിയം നല്കി

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയോടുളള ഐക്യത്തിന്റെയും വിധേയത്വത്തിന്റെയും അജപാലനദൗത്യത്തോടുള്ള ഉത്തരവാദിത്തത്തിന്റെയും പ്രതീകമായ പാലിയം 34 ആര്‍ച്ച് ബിഷപ്പുമാര്‍ക്ക് മാര്‍പാപ്പ സമ്മാനിച്ചു. വിശുദ്ധ പത്രോസ്- പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനത്തിലായിരുന്നു പാലിയദാന ചടങ്ങ് നടന്നത്.

ആഗ്ര ആര്‍ച്ച് ബിഷപ് റാഫി മഞ്ഞളി, ഹൈദരാബാദ് ആര്‍ച്ച് ബിഷപ് അന്തോണി പൂല, പാറ്റ്‌ന ആര്‍ച്ച് ബിഷപ് സെബാസ്റ്റ്യന്‍ കല്ലുപുര, ഷില്ലോംങ് ആര്‍ച്ച് ബിഷപ് വിക്ടര്‍ എന്നിവരാണ് ഇന്ത്യയില്‍ നിന്ന് പാലിയം സ്വീകരിച്ചവര്‍. ഇഡോനേഷ്യയിലെയും പാക്കിസ്ഥാനിലെയും മെത്രാന്മാരും പാലിയം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. സഭയുടെ രണ്ടു തൂണുകളാണ് പത്രോസും പൗലോസുമെന്ന് വചനസന്ദേശത്തില്‍ പാപ്പ പറഞ്ഞു.

ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ദൈവ സ്‌നേഹം അവരെ അപ്പസ്‌തോലന്മാരാക്കുകയും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന്റെ ശുശ്രൂഷകരുമാക്കിത്തീര്‍ക്കുകയും ചെയ്തു. എല്ലാവിധ ഭയങ്ങളില്‍ നിന്നും ക്രിസ്തു പത്രോസിനെ സ്വതന്ത്രനാക്കി. പാപ്പ പറഞ്ഞു.