പേരന്റിംങ് പ്രയാസമേറിയ ഒരു കലയാണ്. ഇന്നത്തെകാലത്ത് മാതാപിതാക്കള്‍ പലപ്പോഴും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതും മക്കളെ എങ്ങനെ വളര്‍ത്തിയെടുക്കാം എന്നതിന്റെ പേരിലാണ്. ആധുനികസാങ്കേതികവിദ്യകളുടെ അതിപ്രസരവും മക്കള്‍ക്ക് ലഭിക്കുന്ന അമിതമായ സ്വാതന്ത്ര്യവും പലപ്പോഴും മക്കളെ നിയന്ത്രിക്കുന്നതിലും അവരെ വേണ്ടവിധം വളര്‍ത്തുന്നതിലും പ്രതിബന്ധം സൃഷ്ടിക്കുന്നു. ഇവിടെയാണ് വിശുദ്ധ ലൂയി മാര്‍ട്ടിന്റെയും വിശുദ്ധ സെലിന്റെയും ജീവിതം ദമ്പതികള്‍ക്ക് മാതൃകയാകുന്നത്.നമുക്കറിയാവുന്നതുപോലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളാണ് ഇവര്‍. അതുകൊണ്ടുതന്നെ ഇവരുടെ ഉപദേശങ്ങള്‍ക്ക് പ്രത്യേകമായ വിലയും അര്‍ത്ഥവുമുണ്ട്. എന്തൊക്കെയാണ് മക്കളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഈ ദമ്പതികള്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്ന് നോക്കാം.:
ചെറിയ കാര്യങ്ങളില്‍ പോലും മക്കളെ അഭിനന്ദിക്കുക
മക്കളെ കലവറയില്ലാതെപ്രശംസിക്കുക. ചിലപ്പോള്‍ തീരെ നിസ്സാരമായ കാര്യമായിരിക്കാം അവര്‍ ചെയ്യുന്നത്. എങ്കിലും അതിന്റെ പേരില്‍ അഭിനന്ദിക്കാന്‍ മടിക്കാതിരിക്കുക.
സഹോദരങ്ങളെ തമ്മില്‍ നല്ല ബന്ധത്തിലാക്കുക
ഒമ്പതു മക്കളുടെ മാതാപിതാക്കളായിരുന്നു സെലിനും മാര്‍ട്ടിനും. അതില്‍ അവശേഷിച്ചത് അഞ്ചു മക്കളായിരുന്നുവെന്ന് മാത്രം. അതില്‍ ഒരാളായിരുന്നു തെരേസ. ഈ മക്കളെയെല്ലാം ഒരുമിച്ചുകൊണ്ടുപോകുന്നതിലും ഏറ്റക്കുറച്ചിലുകളില്ലാതെ സ്‌നേഹിക്കുന്നതിലും ദമ്പതികള്‍ ശ്രദ്ധിച്ചിരുന്നു. ഇതാവട്ടെ മക്കള്‍ തമ്മില്‍ പരസ്പരം ശത്രുതയിലോ വിദ്വേഷത്തിലോ കഴിയാതിരിക്കാനും കാരണമാകുന്നു.
സ്‌നേഹം പ്രകടിപ്പിക്കുക
സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ പിശുക്ക് കാണിക്കാതിരിക്കുക. മക്കളെ സ്‌നേഹമുണ്ടെങ്കിലും സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ മടി കാണിക്കുന്നവരാണ് ചില മാതാപിതാക്കളെങ്കിലും. ഇത് മക്കളില്‍ അവഗണിക്കപ്പെട്ട തോന്നലാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് സനേഹം അവര്‍ക്ക് തിരിച്ചറിയത്തക്കവിധത്തില്‍ സ്‌നേഹിക്കുക.
സ്വയം മാതൃകയാകുക
നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന് പറഞ്ഞുകൊടുക്കുന്നതിന് പകരം നല്ല കാര്യങ്ങള്‍ മാതാപിതാക്കള്‍ ചെയ്തുകാണിച്ചുകൊടുക്കുക. അതാണ് വാക്കുകള്‍ കൊണ്ട് പറയുന്നതിനെക്കാളും ഗുണം ചെയ്യുന്നത്.
വിശ്വാസത്തില്‍ വളര്‍ത്തുക
മക്കളെ ചെറുപ്രായം മുതല്‍ക്കേ വിശ്വാസത്തില്‍ വളര്‍ത്തുക. വളര്‍ന്നാലും അത് അവരില്‍ നിന്ന് മാഞ്ഞുപോകുകയില്ല.
ഓദാര്യശീലമുള്ളവരാകുക
മറ്റുളളവരോട് ഔദാര്യശീലം കാണിക്കുന്നവരാകുക. അതുകണ്ടുവളരുന്ന മക്കളും അതേ രീതിയില്‍ ജീവിക്കാനാരംഭിക്കും
ക്ഷമ കാണിക്കുക
എന്തിനും ഏതിനും പൊട്ടിത്തെറിക്കാതെ മക്കളോട് ക്ഷമയും സഹിഷ്ണുതയും പ്രദര്‍ശിപ്പിക്കുക.