ലോകമെങ്ങുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ച പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗമെന്ന് വിശേഷിപ്പിക്കാവുന്ന സിനിമ വരുന്നു. Passion of of the christ, Resurrection എന്നാണ് ചിത്രത്തിന്റെ പേര്., ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിനിമയായിരിക്കും ഇതെന്ന് പാഷന്‍ ഓഫ് ദ ക്രൈസ്റ്റിലെ ക്രിസ്തുവിന്റെ വേഷം അഭിനയിച്ച ജിം കാവെയ്‌സല്‍ പറഞ്ഞു.
2004 ല്‍ പുറത്തിറങ്ങിയ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് ലോകമെങ്ങും നിന്നായി 612 മില്യന്‍ ഡോളറാണ് നേടിയെടുത്തത്. 30 മില്യന്‍ ഡോളറായിരുന്നു നിര്‍മ്മാണചെലവ്. ക്രിസ്തുവിന്റെ ക്രൂശുമരണത്തിനും ഉത്ഥാനത്തിനും ഇടയിലുള്ള മൂന്നു ദിവസങ്ങളെക്കുറിച്ചായിരിക്കും പുതിയ ചിത്രം പറയുന്നത് കൂടുതലായും ഗ്രാഫിക്‌സിന്റെ സാധ്യതകളെ ചിത്രം പ്രയോജനപ്പെടുത്തും .
വിശ്വാസസംബന്ധമായ മറ്റൊരു ചിത്രത്തെക്കുറിച്ചും ജിം അഭിമുഖത്തില്‍ വ്യക്തമാക്കി. ചാരവൃത്തി ആരോപിച്ച് ഇറാനിലെ ജയിലില്‍ അടയ്ക്കപ്പെട്ട സുവിശേഷപ്രഘോഷകനായ അമേരിക്കക്കാരന്റെ ജീവിതമാണ് ഈ ചിത്രം പറയുന്നത്. തന്റെ വിശ്വാസം ഹോളിവുഡിനെയും വ്യവസായത്തെയും കാള്‍ വലുതാണെന്ന് അഭിപ്രായപ്പെടുന്ന വ്യക്തിയാണ് ജിം കാവെയ്‌സല്‍. ഉത്തമ കത്തോലിക്കാവിശ്വാസിയുമാണ് അദ്ദേഹം.