രോഗിക്കു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സുവിശേഷപ്രഘോഷകനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചവശനാക്കി

കോളണ്‍ഗുഡ: രോഗിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സുവിശേഷപ്രഘോഷകനെ 150 പേര്‍ അടങ്ങുന്ന സംഘം ആക്രമിച്ചു.തെലുങ്കാനയിലാണ് സംഭവം. സുവിശേഷപ്രഘോഷകനെ മര്‍ദ്ദിക്കുകയും തെരുവിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ലോക്ക് ഡൗണ്‍ ഭാഗികമായി പിന്‍വലിച്ച ദിവസങ്ങളിലായിരുന്നു ഈ അനിഷ്ടസംഭവം നടന്നത്.

അവരെന്നെ പന്തുപോലെ തൊഴിച്ചു. പാസ്റ്റര്‍ സുരേഷ് റാവു പറഞ്ഞു. വസ്ത്രംവലിച്ചുകീറി, ദേഹമാസകലം മര്‍ദ്ദിച്ചു. ഇടതുകണ്ണില്‍ മുഷ്ടിചുരുട്ടി ഇടിച്ചു. കണ്ണിന് ഗുരുതരമായപരിക്കേറ്റു. സുരേഷ് റാവു പങ്കുവച്ചു. രാവിലെ ഒമ്പതരയോടെയാണ് സുരേഷ് റാവു രോഗിയുടെ വീട്ടിലെത്തിയത്. പെട്ടെന്ന് തന്നെ നൂറ്റമ്പതുപേരടങ്ങുന്ന സംഘം വീടു വളയുകയുംപാസ്റ്ററെ മര്‍ദ്ദിക്കുകയുമായിരുന്നു.

ഹൈന്ദവരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഇന്ത്യ ഹൈന്ദവരുടേതാണെന്നും ക്രൈസ്തവര്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നുമായിരുന്നു മര്‍ദ്ദകരുടെ മുദ്രാവാക്യം.