പ്രത്യാശയുടെ സംസ്‌കാരം സംവഹിക്കുന്നവര്‍ വര്‍ദ്ധിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: പ്രത്യാശയുടെ സംസ്‌കാരം സംവഹിക്കുന്നവര്‍ വര്‍ദ്ധിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയുടെ അജപാലന ശുശ്രൂഷാ കേന്ദ്രമായ ഷാലോം പാസ്റ്ററല്‍ സെന്ററിന്റെ രജതജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിശ്വാസ പരിശീലനം, ഫാമിലി അപ്പസ്‌തോലേറ്റ്, കോര്‍പ്പറേറ്റ് എജ്യൂക്കേഷനല്‍ ഏജന്‍സി, പാലാ കമ്മ്യൂണിക്കേഷന്‍, ജീസസ് യൂത്ത്, കെയര്‍ ഹോംസ് തുടങ്ങിയവയെല്ലാം ഷാലോം പാസ്റ്ററല്‍ സെന്ററിലാണ് പ്രവര്‍ത്തിക്കുന്നത്.

1996 ലാണ് പാസ്റ്ററല്‍ സെന്റര്‍ ആശീര്‍വദിച്ചത്.