പാറ്റ്‌ന അതിരൂപതയ്ക്ക് മലയാളി ഇടയന്‍

പാറ്റ്‌ന: പാറ്റ്‌നയുടെ മെട്രോപ്പോലീറ്റന്‍ ആര്‍ച്ച് ബിഷപ്പായി മലയാളിയായ സെബാസ്റ്റ്യന്‍ കളപ്പുരയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം 4.30 നാണ് ഇത് സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉണ്ടായത്. ഈശോസഭാംഗവും പാറ്റ്‌നയുടെ ആര്‍ച്ച് ബിഷപ്പുമായ വില്യം ഡിസൂസ കാനോന്‍ 74 വയസായതിനെ തുടര്‍ന്ന് രാജിവച്ച സാഹചര്യത്തിലാണ് പുതിയ നിയമനം. വെസ്റ്റ് ബീഹാറിലെ ബുക്‌സര്‍ രൂപതയുടെ മെത്രാനായി സേവനം അനുഷ്ഠിക്കുകയായിരുന്നു നിയുക്ത ആര്‍ച്ച് ബിഷപ്.

പാലാ രൂപതയിലെ തീക്കോയി ഇടവകാംഗമാണ്. 1984 മെയ് 14 ന് വൈദികനായി. 2009 ഏപ്രില്‍ ഏഴിനാണ് ബുക്‌സര്‍ രൂപതയുടെ ഇടയനായി അഭിഷിക്തനായത്.