എറണാകുളം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ബിഎ ഹിസ്റ്ററി ആന്റ് ആര്‍ക്കിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ബീഹാര്‍ സ്വദേശിനിയായ പായല്‍കുമാരിയെ എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ ആദരിച്ചു.
പായല്കുമാരിയുടെ കങ്ങരപ്പടിയിലെ വീട്ടിലെത്തി സഹൃദയ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവള്ളില്‍ മെമന്റോയും ക്യാഷ് അവാര്‍ഡും ഓണക്കിറ്റും നല്‍കിയാണ് ആദരിച്ചത്. ബീഹാറില്‍ നിന്ന് 19 വര്‍ഷം മുമ്പ് കേരളത്തിലെത്തിയ പെയിന്റിംങ് തൊഴിലാളിയായ പ്രമോദ് കുമാറിന്റെയും ബിന്ദുദേവിയുടെയും മകളാണ് പായല്‍കുമാരി.
പെരുമ്പാവൂര്‍ മാര്‍ത്തോമ്മാ വിമന്‍സ് കോളജ് വിദ്യാര്ത്ഥിനിനായ പായല്കുമാരിക്ക് സിവില്‍ സര്‍വീസാണ് ലക്ഷ്യം.