കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ പുരാതന മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ സെന്റ് മേരീസ് പഴയ പള്ളി( അക്കരപ്പള്ളി)യെ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപന ഡിക്രി മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന് കൈമാറി.
പഴയ പള്ളിയില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒപ്പുവച്ച ഡിക്രി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ വൈസ് ചാന്‍സലര്‍ റവ ഡോ എബ്രഹാം കാവില്‍പുരയിടവും മലയാളം പരിഭാഷ ചാന്‍സര്‍ റവ ഡോ കുര്യന് താമരശ്ശേരിയും വായി്ച്ചു.
പ്രഥമ ആര്‍ച്ച് പ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കലാണ്.