ഛത്തീസ്ഘട്ട്: ഛത്തീസ്ഘട്ടിലെ കോര്‍ബാ ജില്ലയില്‍ മാഡന്‍പൂര്‍ ഗ്രാമത്തില്‍ കുരിശു തകര്‍ത്തു. രണ്ടു ദശാബ്ദങ്ങളായി പ്രതിഷ്ഠിക്കപ്പെട്ടിരുന്ന കുരിശാണ് തകര്‍ക്കപ്പെട്ടത്. നോമ്പുകാലത്ത് കുരിശിന്റെ വഴിയും മറ്റ് പ്രാര്‍ത്ഥനകളും നടത്തിയിരുന്നത് ഇവിടെയായിരുന്നു. കോണ്‍ക്രീറ്റ് കുരിശാണ് തകര്‍ക്കപ്പെട്ടത്. തകര്‍ക്കപ്പെട്ട കുരിശിന്റെ സമീപത്തായി ഒരു ക്ഷേത്രവുമുണ്ട്. ആരാണ് കുരിശ് തകര്‍ത്തതെന്നോ എപ്പോഴാണ് തകര്‍ക്കപ്പെട്ടതെന്നോ ഞങ്ങള്‍ക്കറിയില്ല. പോലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്.
അധികാരികളുടെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഛത്തീസ്ഘട്ട് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. സഭയുടെ ഭാഗമായ സ്ഥലത്തല്ല കുരിശ് സ്ഥാപിച്ചിരിക്കുന്നത്. എങ്കിലും അനേകവര്‍ഷങ്ങളായി ക്രൈസ്തവര്‍ ഇവിടം തങ്ങളുടെ വിശ്വാസാചരണത്തിന്റെ ഭാഗമായി ഉപയോഗിച്ചുവരികയായിരുന്നു. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ ഭാഗമായാണ് കുരിശുതകര്‍ക്കല്‍ എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. ഗോത്രവിഭാഗക്കാരായ ആളുകളെ ഭയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ ആക്രണമെന്നും അവര്‍ പറയുന്നു. ഗോത്രവിഭാഗക്കാരെ ഹിന്ദുമതത്തിലേക്ക്പരിവര്‍ത്തനം ചെയ്യുന്നതിന് വേണ്ടിയാണ് സമീപകാലത്ത് അമ്പലം പണിതതെന്നും ക്രൈസ്തവര്‍ ഇവരെ മതപ്പരിവര്‍ത്തനം നടത്തുന്നുണ്ട് എന്ന് ഹൈന്ദവ മതമൗലികവാദികള്‍ ആരോപിക്കുന്നുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു.
ഇന്ത്യയില്‍ ക്രൈസ്തവ മതപീഡനങ്ങളുടെ ലിസ്റ്റില്‍ ഛത്തീസ്ഘട്ട് രണ്ടാം സ്ഥാനത്താണ്. കഴി്ഞ്ഞ മാസം പതിനാറു ക്രൈസ്തവഭവനങ്ങളാണ് തകര്‍ക്കപ്പെട്ടത്.