ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേഴ്‌സണല്‍ ഡോക്ടര്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേഴ്‌സണല്‍ ഡോക്ടര്‍ ഫാബ്രിസിയോ സോസോര്‍സി കൊറോണയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മരണമടഞ്ഞു. 78 കാരനായ ഡോക്ടറെ, 2015 ഓഗസ്റ്റിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ സ്വകാര്യ ഡോക്ടറായി നിയമിച്ചത്. വത്തിക്കാന്‍ ഹെല്‍ത്ത് കെയര്‍ സര്‍വീസിന്റെ തലവനായിരുന്ന ഡോക്ടര്‍ പാട്രിസിയോ പോളിസ്‌ക്കയുടെ കാലാവധി പുതുക്കാത്ത സാഹചര്യത്തിലായിരുന്നു ഈ നിയമനം.

ജോണ്‍ പോള്‍ രണ്ടാമന്റെയും ബെനഡിക്ട് പതിനാറാമന്റെയും സ്വകാര്യ ഡോക്ടറായിരുന്നു ഡോക്ടര്‍ പാട്രിസിയോ. എന്നാല്‍ ആ പതിവു തെറ്റിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ നിന്ന് വെളിയിലുള്ള ഫാബ്രിസിയോയെ തന്റെ ഡോക്ടറായി തിരഞ്ഞെടുത്തത്. പാപ്പായുടെ അന്താരാഷ്ട്ര യാത്രകളിലെല്ലാം ഇദ്ദേഹം അനുഗമിച്ചിരുന്നു.