മനില: മിഷന്‍ പ്രവര്‍ത്തനത്തിനായി ആദ്യമായി ഫിലിപ്പൈന്‍സില്‍ എത്തിയ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ആന്‍സ് കോണ്‍ഗ്രിഗേഷനിലെ മലയാളി സിസ്റ്റര്‍ വെറോനിക്ക പോള്‍ നിര്യാതയായി. 65 വയസായിരുന്നു. ഏറെ നാളായി കാന്‍സര്‍ രോഗത്തിനുള്ള ചികിത്സയിലായിരുന്നു.
ഓഗസറ്റ് പതിനഞ്ചിനാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം മരണമടയുകയും ചെയ്തു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്. ഭൗതികാവശിഷ്ടം കേരളത്തിലെത്തിക്കും.
സിസ്റ്റര്‍ വെറോനിക്കയുടെ സഹോദരിയും ഇതേ സന്യാസസമൂഹത്തിലെ അംഗമാണ്. സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ആന്‍ ഫിലിപ്പൈന്‍സില്‍ എത്തിയത് 1990 ലാണ്.ഇന്ന് എട്ടു കമ്മ്യൂണിറ്റികളുണ്ട്. മുപ്പതോളം ഇന്ത്യന്‍ കന്യാസ്ത്രീകള്‍ ഇവിടെ സേവനം ചെയ്യുന്നു.
മദര്‍ മരിയയും ഫാ. ജോണും ചേര്‍ന്നാണ് ഈ സന്യാസസമൂഹം സ്ഥാപിച്ചത്.