ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്ന് കൊടിയേറും. രാവിലെ 10.45 ന് പത്തനംതിട്ട ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ് കൊടിയേറ്റും. തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ ജനപങ്കാളിത്തം ഒഴിവാക്കിയിട്ടുണ്ടെങ്കിലും സുരക്ഷാനടപടികള്‍ പാലിച്ച് കബറിടം സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാവുന്നതാണെന്ന് തീര്‍ത്ഥാടനകേന്ദ്രം അധികാരികള്‍ അറിയിച്ചിട്ടുണ്ട്.
തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ st. alphonsa shrine വെബ്സൈറ്റിലൂടെ പങ്കെടുക്കുകയും ചെയ്യാം. ജൂലൈ 28 നാണ് പ്രധാന തിരുനാള്‍