ക്രാക്കോവ്: ക്രാക്കോവിലെ ഡിവൈന്‍ മേഴ്സി സെന്ററിലെ കന്യാസ്ത്രീകള്‍ റാപ്പ് വീഡിയോയുമായി രംഗത്ത്. കോവിഡ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്്ത്തകരെ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ജീസസ് ഞങ്ങള്‍ അങ്ങയില്‍ ശരണം തേടുന്നു. ഞങ്ങള്‍ക്കിപ്പോള്‍ മാസ്ക്കല്ല അവിടുത്തെ കരുണയാണ് ആവശ്യമെന്നാണ് ഡാന്‍സ് ചെയ്ത് ഈ കന്യാസ്ത്രീകള്‍ പാടുന്നത്.
ഏപ്രിലില്‍ പോളീഷ് റാപ്പ് ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനായി ഹോട്ട് 16 ചലഞ്ച് എന്ന പ്രോഗ്രാമിന് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ ഇതുപോലെ കന്യാസ്ത്രീകളും ചെയ്യുമെന്ന് അവര്‍ കരുതിയിരുന്നില്ല.സുവിശേഷവല്ക്കരണത്തിനുള്ള വലിയ സാധ്യതയാണ് ഇതിലൂടെ തങ്ങള്‍ക്ക് ലഭിക്കുന്നത് എന്നാണ് കന്യാസ്ത്രീകളുടെ നിലപാട്. പരിശുദ്ധാത്മാവാണ് ഗാനത്തിന്റെ വരികളും ഈണവും നല്‍കിയത്. അവര്‍ പറയുന്നു.