വത്തിക്കാന്‍ സിറ്റി: പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്ലേറ്റീവ് ടെക്‌സ്റ്റസിലെ അംഗങ്ങളായി മലയാളികളായ റവ. ഡോ വര്‍ഗീസ് കോളുതറ സിഎംഐ യും റവ ഡോ. പോള്‍ പള്ളത്തിനെയും ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നിലവില്‍ റവ. ഡോ വര്‍ഗീസ് കോളുതറ കൗണ്‍സിലില്‍ അംഗമായിരുന്നു. അദ്ദേഹത്തിന്റെ നിയമനം അഞ്ചു വര്‍ഷത്തേക്ക് നീട്ടുകയായിരുന്നു.
ഇപ്പോള്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉള്‍പ്പടെ സീറോ മലബാര്‍ സഭയില്‍ നിന്ന് മൂന്നംഗങ്ങളാണ് ഈ പൊന്തിഫിക്കല്‍ കൗണ്‍സിലില്‍ ഉളളത്.