റവ. ഡോ. സുജന്‍ അമൃതം പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്

ആലുവ: സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായി തിരുവനന്തപുരം ലത്തീന്‍ അതിരൂപതാംഗമായ റവ. ഡോ സുജന്‍ അമൃതത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം.

പൂന്തുറ ഇടവകാംഗം പരേതനായ അമൃതത്തിന്റെയും ലൂര്‍ദ്ദിന്റെയും മകനാണ് ഇദ്ദേഹം. റോമിലെ സാന്താക്രോസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ഡോക്ടേറേറ്റ് നേടിയിട്ടുണ്ട്. 2008 മുതല്‍ ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഫസറായ ഇദ്ദേഹം ഫിലോസഫി വിഭാഗം ഡീനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിരൂപത കെസിഎസ്എല്‍, എഡ്യൂക്കേഷന്‍ മിനിസ്ട്രി ഡയറക്ടര്‍, കോര്‍പറേറ്റ് മാനേജര്‍, വിവിധ ഇടവകകളിലെ വികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കെസിബിസിയുടെ കീഴിലാണ് സെന്റ് ജോസഫ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. ദൈവശാസ്ത്രത്തില്‍ ബിരുദം, ലൈസന്‍ഷ്യേറ്റ്. ഡോക്ടറേറ്റ്, തത്വശാസ്ത്രത്തില്‍ ബിരുദം, അല്മായര്‍ക്കും സന്യാസിനികള്‍ക്കും കറസ്‌പോണ്ടന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഭാഷാ കോഴ്‌സുകള്‍ എന്നിവ ഇവിടെയുണ്ട്.