വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ 700 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി രാജിവച്ച മാര്‍പാപ്പ എന്ന ചരിത്രം രചിച്ച ബെനഡിക്ട് പതിനാറാമന്‍ മറ്റൊരു ചരിത്രത്തിന് കൂടി കാരണക്കാരനാകുന്നു. ഏറ്റവും പ്രായം കൂടിയ മാര്‍പാപ്പ എന്ന പദവിയാണ് ബെനഡിക്ട് പതിനാറാമന്‍് സ്വന്തമാക്കിയിരിക്കുന്നത്.
93 വയസും അഞ്ചു മാസവുമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം. ലിയോ പതിമൂന്നാമന്‍ പാപ്പയുടെ റിക്കാര്‍ഡാണ് ഇതുവഴി ബെനഡിക്ട് ഭേദിച്ചിരിക്കുന്നത്. 2013 ലെ സ്ഥാനത്യാഗത്തിന് ശേഷം പ്രാര്‍ത്ഥനയില്‍ കഴിച്ചുകൂട്ടിയ ബെനഡിക്ട് പതിനാറാമന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രോഗിയായ തന്റെ സഹോദരനെ കാണാനായി ജന്മനാട്ടിലേക്ക് യാത്രയായിരുന്നു. തുടര്‍ന്ന് അദ്ദേഹം രോഗബാധിതനായിരുന്നു.
സഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ് സിംങര്‍ ജൂലൈ ഒന്നിന് മരിക്കുമ്പോള്‍ 96 വയസായിരുന്നു പ്രായം.