രോഗിയായ സഹോദരനൊപ്പം ബെനഡിക്ട് പതിനാറാമന്‍ തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ ബലി അര്‍പ്പിച്ചു

വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ രോഗിയായ തന്റെ സഹോദര വൈദികനൊപ്പം തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.

ജര്‍മ്മനിയിലെ റീഗന്‍സ്ബര്‍ഗ് രൂപതയാണ് ഇതു സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കിയത്. രോഗിയായി കഴിയുന്ന സഹോദരന്‍. മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗറെ സന്ദര്‍ശിക്കാനായി ബെനഡിക്ട് പതിനാറാമന്‍ കഴിഞ്ഞദിവസമാണ് ഇവിടെയെത്തിയത്.

സ്ഥാനത്യാഗത്തിന് ശേഷം ബെനഡിക്ട് പതിനാറാമന്‍ നടത്തിയ ആദ്യ വിദേശ യാത്രയുടെ പേരില്‍ ഈ സന്ദര്‍ശനം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇരുവര്‍ക്കും വേണ്ടി വിശ്വാസികള്‍ നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കണമെന്നും പത്രക്കുറിപ്പ്ആവശ്യപ്പെട്ടു.