വത്തിക്കാന്‍ സിറ്റി: മനസ്സ് വച്ചാല്‍ നമുക്ക് ഫലഭൂയിഷ്ഠമായ മണ്ണാകാന്‍ കഴിയുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിതയ്ക്കാരന്റെ ഉപമയെക്കുറിച്ചുള്ള വചനചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു പാപ്പ. ചില വിത്തുകള്‍ പാറപ്പുറത്ത് വീണു, മറ്റ് ചിലത് വഴിയരികില്‍ വീണു. ചിലത് നല്ല മണ്ണിലും. അവസാനം വിതച്ചത് മാത്രമാണ് ഫലം നല്കിയത്.
നാം നമ്മോട് തന്നെ ചോദിക്കണം ഞാന്‍ ഇതില്‍ ഏതുതരമാണമെന്ന്. വഴിയരികിലാണോ പാറപ്പുറത്താണോ ഞാന്‍ വിതയ്ക്കപ്പെട്ടത്. വേണമെങ്കില്‍ നമുക്ക് നല്ല മണ്ണായിത്തീരാന്‍ കഴിയും. വചനം നമ്മുടെ ഉള്ളില്‍ നേരത്തെ തന്നെ വിതയ്ക്കപ്പെട്ടതാണ്. പക്ഷേ ഫലം തരുന്നത് നമ്മെ ആശ്രയിച്ചാണ്. ആ വിത്തിനെ നാം എങ്ങനെ പരിപാലിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ്.
എല്ലാ ഉപമകളുടെയും മാതാവാണ് വിതക്കാരന്റെ ഉപമ. ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനമാണ് അത്. ദൈവവചനം കേള്‍ക്കുക എന്നതാണ് അത്. പാപ്പ ഓര്‍മ്മിപ്പിച്ചു.