സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന് സമീപം തണുപ്പേറ്റ് മരണമടഞ്ഞ ഭവനരഹിതനെ അനുസ്മരിച്ച് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന് സമീപം തണുപ്പേറ്റ് മരണമടഞ്ഞ ഭവനരഹിതന് വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. എഡ്വിന്‍ എന്ന് പേരുള്ള 46 കാരനായ നൈജീരിയാക്കാരനാണ് മരണമടഞ്ഞത്. സാന്റ് എജിഡിയോ കമ്മ്യൂണിറ്റിയാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മരണകാരണം ശൈത്യമേറ്റിട്ടാണെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു. ഇദ്ദേഹത്തിന് വേണ്ടിയാണ് ഞായറാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചത്.

റോമാ ടുഡേ എന്ന വെബ്‌സൈറ്റിന്റെ കണക്കുപ്രകാരം ശൈത്യബാധയില്‍ മരണമടയുന്ന ഭവനരഹിതനായ നാലാമത്തെ വ്യക്തിയാണ് എഡ്വിന്‍. റോമില്‍ ഏകദേശം എണ്ണായിരത്തോളം ഭവനരഹിതരുണ്ടെന്നാണ് കണക്കുകള്‍. എഡ്വിന്റെ മൃതദേഹം കണ്ടെത്തിയ അതേ ദിവസം തന്നെയാണ് വത്തിക്കാന്‍ ഭവനരഹിതരായ വ്യക്തികള്‍ക്ക്‌കോവിഡ് 19 വാക്‌സിനേഷന്‍ നല്കിയതും, 25 പേര്‍ക്കാണ് തുടക്കത്തില്‍ വാക്‌സിന്‍ നല്കിയത്.