സഹനങ്ങളെ ക്രിസ്തുവിന്റെ ബലിയോട് ചേര്‍ക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സഹനങ്ങളെ ക്രിസ്തുവിന്റെ ബലിയോട് ചേര്‍ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധ കന്യാമറിയത്തിന്റെ മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. ക്രൂശിതനായ കര്‍ത്താവ് നമ്മുടെ സഹനങ്ങളെ അവിടുത്തെ സ്‌നേഹത്തിന്റെ ശക്തിയാല്‍ സമാശ്വാസത്തിന്റെയും മഹത്വത്തിന്റെയും അടയാളമായി സ്വീകരിക്കും.പൊറുക്കുന്ന ദൈവത്തിന്റെ സ്‌നേഹത്തിന്റെ നിയതമായ ആവിഷ്‌ക്കാരമാണ് ക്രിസ്തുവിന്റെ പരിത്രാണ പ്രവര്‍ത്തനമെന്നും പാപ്പാ പറഞ്ഞു.