സഹായത്തിനൊപ്പം നീതിയും നല്കുന്നതാണ് ഐകദാര്‍ഢ്യം: മാര്‍പാപ്പ

Pope Francis smiles as he arrives to lead his general audience in St. Peter's Square at the Vatican Nov. 6, 2019. (CNS photo/Paul Haring) See POPE-AUDIENCE-INCULTURATION Nov. 6, 2019.

വത്തിക്കാന്‍ സിറ്റി: വല്ലപ്പോഴും ആരെയെങ്കിലും സഹായിക്കുന്നതല്ല ഐകദാര്‍ഢ്യമെന്നും അത് നീതിയും പൊതുവായ നന്മ ലക്ഷ്യം വയ്ക്കുന്നതുകൂടിയാണെന്നും മാര്‍പാപ്പ. ആറുമാസങ്ങള്‍ക്ക് ശേഷം നടത്തിയ പൊതുദര്‍ശനപരിപാടിയില്‍ വിശ്വാസികളോട് സന്ദേശം പങ്കുവയ്ക്കുകയായിരുന്നു പാപ്പ.

ക്രൈസ്തവരില്‍ നിന്ന് ലോകം പ്രതീക്ഷിക്കുന്നത് ഐകദാര്‍ഢ്യമാണ്. ഭൂമിയുടെ സ്രോതസുകള്‍ നീതിയോടെ എല്ലാവര്‍ക്കുമായി പങ്കുവയ്‌ക്കേണ്ടതുണ്ട്. ദൈവത്തെയും ദരിദ്രരെയും മറന്നും പരസ്പരബന്ധത്തെക്കാള്‍ വസ്തുക്കള്‍ക്ക് മൂല്യം നല്കിയും ജീവിച്ചപ്പോഴാണ് ബാബേല്‍ ജനത നാമാവശേഷമായത്.

ദൈവത്തിങ്കലേക്കുള്ള വഴി ഒരു ജനത സ്വന്തമായും സ്വതന്ത്രമായും കെട്ടിയുണ്ടാക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നാണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നു. സമൂഹത്തിലും കുടുംബത്തിലും സാഹോദര്യത്തിലുമുള്ള മുറിവുകള്‍ ഉണക്കി സമാധാനത്തില്‍ ജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്നും പാപ്പ ആശംസിച്ചു.