രോഗികളും പ്രായം ചെന്നവരുമായ വൈദികര്‍ക്ക് നന്ദി; ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സുവിശേഷത്തിന് സാക്ഷ്യം വഹിച്ച രോഗികളും പ്രായം ചെന്നവരുമായ വൈദികര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം. ലൊംബാര്‍ദി മരിയന്‍ ഷ്രൈനില്‍ രോഗികളും വൃദ്ധരുമായ വൈദികരുടെ സംഗമത്തില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ച പ്രദേശമാണ് ഇവിടം. ദൈവത്തോടും സഭയോടുമുള്ള വിശ്വസ്തതാപൂര്‍വ്വമായ സാക്ഷ്യത്തിന് നിങ്ങള്‍ക്ക് നന്ദി. സുവിശേഷജീവിതം നിശ്ശബ്ദതയോടെ പ്രഘോഷിച്ച നിങ്ങളുടെ ജീവിതത്തിന് നന്ദി. നിങ്ങളെ ഓരോരുത്തരെയും ഞാന്‍ പരിശുദ്ധ കന്യാമറിയത്തിന് സമര്‍പ്പിക്കുന്നു, കോവിഡ് കാലത്ത് വൈറസ് ബാധയേറ്റ് മരിച്ച എല്ലാ വൈദികര്‍ക്കുവേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.രോഗബാധയേറ്റ് കഴിയുന്ന വൈദികര്‍ക്കും ഹൃദയത്തില്‍ നിന്നുള്ള പ്രാര്‍ത്ഥനകള്‍. എനിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്. പാപ്പ പറഞ്ഞു.

ബെര്‍ഗോമ രൂപതയില്‍ കോവിഡ് ബാധിച്ച് 25 വൈദികരാണ് മരണമടഞ്ഞത്.