വത്തിക്കാന്‍ സിറ്റി: പ്രകാശനം ചെയ്യപ്പെടും മുമ്പേ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനത്തെക്കുറിച്ച വിവാദം പരക്കുന്നു. ലത്തീന്‍ മൂലത്തിലെ എല്ലാവരും സഹോദരങ്ങള്‍ എന്ന പരിഭാഷയ്ക്കു പകരം എല്ലാവരും സഹോദരന്മാര് എന്ന് തദ്ദേശീയഭാഷകളില്‍ പുല്ലിംഗരൂപത്തില്‍ വിവര്‍ത്തനം ചെയ്തതാണ് വിവാദത്തിന് വഴിതെളിച്ചിരിക്കുന്നത്.
സ്ത്രീകളെ പാപ്പ ഒഴിവാക്കിയിരിക്കുകയാണെന്നും പുരുഷ മേധാവിത്ത ഭാവമുളള ആളാണ് ചാക്രികലേഖന കര്‍ത്താവ് എന്നുമാണ് ഫെമിനിസ്റ്റ് വാദികളുടെ അഭിപ്രായം. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പായുടെ ചാക്രികലേഖനം ആരംഭിക്കുന്നത്. എല്ലാവിശ്വാസികളെയും ലോകമെമ്പാടുമുള്ള സഹോദരിസഹോദരന്മാരെയും ഉദ്ദേശിച്ചാണ് അവരെ അഭിസംബോധന ചെയ്തുകൊണ്ട് അസ്സീസിയിലെ ഫ്രാന്‍സിസ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്.
അതുപോലെ സാര്‍വത്രിക സാഹോദര്യത്തോടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ ചാക്രികലേഖനത്തെയും സമീപിച്ചിരിക്കുന്നത്. ഇതു മനസ്സിലാക്കാതെയാണ് പുരുഷന്മാരെ മാത്രം അഭിസംബോധന ചെയ്യുന്ന പുതിയ ചാക്രികലേഖനമെന്ന് ഒരുകൂട്ടര്‍ അടിസ്ഥാനരഹിതമായി ആരോപിക്കുന്നത്.