വത്തിക്കാന്‍ സിറ്റി: പ്രതിരോധത്തിന് വേണ്ടി യുദ്ധം പാടില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എല്ലാവരും സഹോദരര്‍ എന്ന പുതിയ ചാക്രികലേഖനത്തിലാണ് പാപ്പ തന്റെ ആശയം വ്യക്തമാക്കുന്നത്. ഭൂമി നല്കുന്ന വിഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ സമൂഹത്തിന്റെ നന്മ കണക്കിലെടുക്കണം. വ്യക്തികള്‍ക്ക് വസ്തുക്കളില്‍ പരമാധികാരമുണ്ടെന്ന സങ്കല്പം തള്ളിക്കളയണം. രാഷ്ട്രീയവും സാമ്പത്തികവുമായ കാഴ്ചപ്പാടുകള്‍ പൊളിച്ചെഴുതണം. പാപ്പ ചാക്രികലേഖനത്തില്‍ പറയുന്നു.
ഒക്ടോബര്‍ മൂന്നിന് അസ്സീസി സന്ദര്‍ശന വേളയിലാണ് പാപ്പ പുതിയ ചാക്രികലേഖനത്തില്‍ ഒപ്പുവച്ചത്. ഇന്നലെയാണ് ചാക്രികലേഖനം പ്രസിദ്ധീകരിച്ചത്. ഫ്രാന്‍സിസ് അസ്സീസിയുടെ ആശയങ്ങളുടെ സ്വാധീനത്തില്‍ നിന്നാണ് എല്ലാവരും സഹോദരര്‍ എന്ന് ശീര്‍ഷകം ചാക്രികലേഖനത്തിന് സ്വീകരിച്ചിരിക്കുന്നത്.