പൗരോഹിത്യത്തിന്റെ എഴുപതാം വാര്‍ഷികത്തില്‍ ബെനഡിക്ട് പതിനാറാമനെ പ്രശംസിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പൗരോഹിത്യജീവിതത്തില്‍ എഴുപതുവര്‍ഷം പൂര്‍ത്തിയാക്കിയ പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന് പ്രാര്‍ത്ഥനകളും ആശംസകളും നേര്‍ന്നുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. പത്രോസ്-പൗലോസ് ശഌഹന്മാരുടെ തിരുനാള്‍ ദിനത്തില്‍ യാമപ്രാര്‍ത്ഥനയോട് അനുബന്ധിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ആശംസകളും പ്രാര്‍ത്ഥനകളും ബെനഡിക്ട് പതിനാറാമന് നേര്‍ന്നത്. തങ്ങളുടെ പിതാവും സഹോദരനുമായ ബെനഡിക്ട് പതിനാറാമനോടുളള നന്ദിയും സ്‌നേഹവും അടുപ്പവും അറിയിക്കുന്നു. ഈ വാര്‍ഷികം ഞങ്ങളുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്നു. പാപ്പ പറഞ്ഞു.

1927 ല്‍ ബവേറിയായില്‍ ജനിച്ച ജോസഫ് റാറ്റ്‌സിംങര്‍ 1951 ജൂണ്‍ 29 നാണ് വൈദികനായത്. 2013 ല്‍ മാര്‍പാപ്പ സ്ഥാനത്തു നിന്ന് രാജിവച്ച ബെനഡിക്ട് പതിനാറാമന്‍ മാറ്റര്‍ എക്ലേസിയ മൊണാസ്ട്രിയില്‍ പേഴ്‌സനല്‍ സെക്രട്ടറി ആര്‍ച്ച് ബിഷപ് ജോര്‍ജ് ഗാന്‍സ്വെയിനോടൊപ്പമാണ് താമസിക്കുന്നത്.