“എല്ലാവരും സഹോദരങ്ങളാണ്’ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂന്നാമത്തെ ചാക്രികലേഖനം

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂന്നാമത് ചാക്രികലേഖനം ഒക്ടോബര്‍ മൂന്നിന് പ്രകാശനം ചെയ്യും. അസ്സീസി സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് അസ്സീസിയുടെ ബസിലിക്കയില്‍ വച്ചാണ് പ്രകാശനം നടക്കുന്നത്.

എല്ലാവരും സഹോദരങ്ങളാണ് എന്നതാണ് ചാക്രികലേഖനത്തിന്റെ ശീര്‍ഷകം. ലൂമെന്‍ ഫിദെയ്, ലൗദാത്തോസി എന്നീ ചാക്രികലേഖനങ്ങള്‍ക്ക് ശേഷമുള്ള ചാക്രിക ലേഖനമാണ് ഇത്. ഒക്ടോബര്‍ മൂന്നാം തീയതി ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് അസ്സീസിയിലെത്തി ദിവ്യബലി അര്‍്പ്പിച്ചതിന് ശേഷമായിരിക്കും ചാക്രികലേഖനത്തിന്റെ പ്രകാശനം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിശ്വസാഹോദര്യത്തിന്റെ പ്രതിഫലനമായിരിക്കും പുതിയ ചാക്രികലേഖനം.

ചാക്രികലേഖനത്തിന്റെ പ്രകാശനവും കൂടി കണക്കിലെടുക്കുമ്പോള്‍ ഇത് നാലാം തവണയാണ് പാപ്പ അസ്സീസിയിലെത്തുന്നത്. 2013 ഒക്ടോബര്‍ ഒന്നിനായിരുന്നു ആദ്യ സന്ദര്‍ശനം. 2016 ഓഗസ്റ്റ് നാലിനുംസെപ്തംബര്‍ 20 നുമായിരുന്നു മറ്റ് സന്ദര്‍ശനങ്ങള്‍.