വത്തിക്കാന്‍സിറ്റി: ദൈവത്തിന്റെ കണ്ണില്‍ എല്ലാവരും സൗന്ദര്യമുള്ളവരാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഓട്ടിസം ബാധിതരായ കുട്ടികളോട് സംസാരിക്കുകയായിരുന്നു പാപ്പ.വിവിധ നിറത്തിലുള്ള വ്യത്യസ്തങ്ങളായ പൂക്കളെയാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്. ഓരോ പൂവിനും അതിന്റേതായ സൗന്ദര്യമുണ്ട്. ഓരോന്നിനും അതിന്റേതായ തനിമയുണ്ട്. ഓരോ പൂവിനും ദൈവത്തിന്റെ കണ്ണില്‍ സൗന്ദര്യമുണ്ട്.
അവിടുന്ന് നാം എല്ലാവരെയും സ്‌നേഹിക്കുന്നു. അതുകൊണ്ട്തന്നെ നമുക്ക് ദൈവത്തോട് നന്ദി പറയേണ്ടത് അത്യാവശ്യമാണ്. നന്ദി എന്നത് ദൈവത്തോടുള്ള മനോഹരമായ പ്രാര്‍ത്ഥനയാണ്. നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ ദൈവം തീര്‍ച്ചയായും നിങ്ങളെ ശ്രവിക്കും. സഭയെ നന്നായി നയിക്കാന്‍ എന്നെ സഹായിക്കുന്നതിന് വേണ്ടി എനിക്കുവേണ്ടിയും നിങ്ങള്‍ദൈവത്തോട് പ്രാര്‍ത്ഥിക്കണം.
പാപ്പ കുട്ടികളോട് പറഞ്ഞു. ഇതിന് മുമ്പ് 2014 ല്‍ ആണ് പാപ്പ ഓട്ടിസം ബാധിതരായ കുട്ടികളുമായി കണ്ടുമുട്ടുകയും അവര്‍ക്ക് സന്ദേശം നല്കുകയും ചെയ്തത്.