മാര്‍പാപ്പയുടെ ദിവ്യകാരുണ്യരാധന ; ഇറ്റലിയില്‍ കൊറോണ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദിവ്യകാരുണ്യാരാധന കൊറോണ വ്യാപനത്തിന്റെ തോത് കുറച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 27 നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യകാരുണ്യാരാധന നടത്തിയത്. വിജനമായ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പാപ്പ നടത്തിയ ആരാധനയില്‍ ലോകമെങ്ങുമുളള കത്തോലിക്കാവിശ്വാസികളും പങ്കെടുത്തിരുന്നു. ആ ദിവസത്തിന് ശേഷം ഇറ്റലിയില്‍ കോവിഡ് വ്യാപനത്തിന്റെ തോതില്‍ ഗണ്യമായ കുറവുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.