നമ്മോടുള്ള സ്‌നേഹത്തിന്റെ ശാശ്വതമായ അടയാളമാണ് ക്രിസ്തുവിന്റെ മുറിവുകള്‍: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മനുഷ്യകുലത്തോട് മുഴുവനുമുള്ള ശാശ്വതമായ സ്‌നേഹത്തിന്റെ അടയാളമാണ് ഉത്ഥിതനായ ക്രിസ്തുവിന്റെ മുറിവുകളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈസ്റ്റര്‍ ദിനത്തില്‍ ഊര്‍ബി ഏത് ഔര്‍ബി സന്ദേശം നല്കുകയായിരുന്നു പാപ്പ.

ക്രൂശിതനായ ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്ന് നമ്മോട് പറയുന്നത് മാലാഖമാരെക്കുറിച്ചും ഭൂതങ്ങളെക്കുറിച്ചുമല്ല മറിച്ച് മുഖവും പേരുമുള്ള മാംസവും അസ്ഥിയുമുള്ള യേശു എന്ന മനുഷ്യനെക്കുറിച്ചാണ്. ദൈവപുത്രനായ ക്രിസ്തുവാണ് താനെന്ന് അവകാശപ്പെട്ടതിന്റെ പേരില്‍ പീലാത്തോസീന്റെ ഭരണത്തിന്‍ കീഴില്‍ ക്രൂശിതനായ ക്രിസ്തുവാണ് മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റത്, മരി്ച്ചവരില്‍ നിന്ന് ഉയിര്‍ത്തത് ക്രൂശിതനായ യേശുവാണ്. പിതാവായ ദൈവം തന്റെ പുത്രനെ ഉയിര്‍പ്പിച്ചത് അവിടുന്ന് തന്‌റെ തിരുവുള്ളം നിറവേറ്റിയതിനാണ്. നമ്മുടെ ബലഹീനതകളും ദൗര്‍ബല്യങ്ങളും എന്തിന് മരണം പോലും യേശു സ്വയം വരിച്ചു. നമ്മുടെ പാപഭാരവും യാതനകളും അവിടുന്ന് സ്വയം വഹിച്ചു. ഇതു കാരണമാണ് പിതാവായ ദൈവം അവിടുത്തെ ഉയിര്‍പ്പിച്ചത്. പാപ്പ പറഞ്ഞു.

ക്രിസ്തുമസിനും ഈസ്റ്ററിനും മാത്രമുള്ള ലോകശ്രദ്ധ ആകര്‍ഷിക്കുന്ന സന്ദേശമാണ് ഊര്‍ബി ഏത് ഔര്‍ബി.