ഫ്രാന്‍സിസ് മാര്‍പാപ്പ ചൈനയെ പരിശുദ്ധ മറിയത്തിന് സമര്‍പ്പിച്ചു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ചൈനയെ പരിശുദ്ധ മറിയത്തിന് സമര്‍പ്പിച്ചു. ലോകത്തിലെ ഏറ്റവുംകൂടുതല്‍ ജനസംഖ്യയുള്ള രാജ്യത്തിലേക്ക് പരിശുദ്ധാത്മാവ് ഇറങ്ങിവരട്ടെയെന്നും പാപ്പ പ്രാര്‍ത്ഥിച്ചു. ക്രൈസ്തവരുടെ സഹായമായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ദിനമായ ഇന്നലെയായിരുന്നു പാപ്പ ചൈനയെ അമ്മയ്ക്ക് സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചത്.

ചൈനയിലെ ഷാങ്ഹായിലെ മരിയന്‍ ദേവാലയം ക്രൈസ്തവരുടെ സഹായമായ മറിയത്തിന്റെ പേരിലുള്ളതാണ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ ദേവാലയം അടഞ്ഞുകിടക്കുകയാണ്. ചൈനയിലെ വൈദികരെയും വിശ്വാസികളെയും സ്വര്‍ഗ്ഗീയ അമ്മയുടെ സംരക്ഷണത്തിനും മാധ്യസ്ഥത്തിനുമായി സമര്‍പ്പിക്കുന്നുവെന്നും എല്ലാവരെയും അമ്മ അടിയുറച്ച വിശ്വാസത്തില്‍ നിലനിര്‍ത്തട്ടെയെന്നും സന്തോഷത്തിന്റെ സാക്ഷിക്കളാക്കട്ടെയെന്നും പാപ്പ ആശംസിച്ചു. നമ്മുടെ അമ്മ എപ്പോഴും നിങ്ങളെ സംരക്ഷിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

പത്തു മില്യന്‍ കത്തോലിക്കരാണ് ചൈനയില്‍ ഉള്ളതെന്നാണ് കണക്കുകള്‍ പറയുന്നത്. അതില്‍ ആറു മില്യന്‍ പേര്‍ ചൈനീസ് കാത്തലിക് പേട്രിയോട്ടിക് അസോസിയേഷനില്‍ രജിസ്ട്രര്‍ ചെയ്തി്ട്ടുള്ളവരാണ് 2018 ല്‍ വത്തിക്കാനും ചൈനയും തമ്മില്‍ മെത്രാന്മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയില്‍ ഒപ്പുവച്ചിരുന്നു.

യുഎസ് ചൈന കമ്മീഷന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പറയുന്നത് ഇതേതുടര്‍ന്ന് ചൈനയിലെ കത്തോലിക്കര്‍ക്ക് നേരെ കൂടുതലായ പീഡനങ്ങള്‍ അരങ്ങേറുന്നുണ്ട് എന്നാണ്.