കഴിയുമെങ്കില്‍ ഈ മൂന്നു വാക്കുകള്‍ കുടുംബജീവിതത്തില്‍ പ്രയോഗിക്കൂ: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: കുടുംബങ്ങളില്‍ സാധിക്കുന്നത്ര രീതിയില്‍ മൂന്നു വാക്കുകള്‍ പ്രയോഗിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്ലീസ്, താങ്ക്യൂ, അയാം സോറി എന്നിവയാണ് ഈ വാക്കുകള്‍. ഇന്നലെ തിരുക്കുടുംബത്തിന്റെ തിരുനാള്‍ ദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.

കുടുംബജീവിതത്തിന്റെ നവീകരണത്തിന് വേണ്ടി കത്തോലിക്കര്‍ തിരുക്കുടുംബത്തെ നോക്കണം. യഥാര്‍ത്ഥത്തിലുള്ള പ്രചോദനം തിരുക്കുടുംബങ്ങള്‍ക്ക് അതിലൂടെ ലഭിക്കുക തന്നെ ചെയ്യും. നസ്രത്തിലെ തിരുക്കുടുംബമാണ് കുടുംബങ്ങള്‍ക്കെല്ലാമുള്ള മാതൃക. തിരുക്കുടുംബത്തെ അനുകരിക്കുകയാണെങ്കില്‍ കുടുംബങ്ങളുടെ മൂല്യത്തെ നമുക്ക് വീണ്ടും കണ്ടെത്താന്‍ കഴിയും. സന്തോഷകരമായ കുടുംബങ്ങള്‍ മറ്റുള്ളവരെ സേവിക്കാന്‍ സമര്‍പ്പിതമാണ്.

നല്ലൊരു ലോകം കെട്ടിപ്പടുക്കാന്‍ അവര്‍ പ്രതിജ്ഞാബദ്ധരുമായിരിക്കും.കുടുംബത്തില്‍ പരസ്പരം വാക്കുതര്‍ക്കങ്ങളും വിയോജിപ്പുകളും ഉണ്ടാവുകയാണെങ്കിലും സമാധാനം പുന:സ്ഥാപിക്കാതെ ആ ദിവസം അവസാനിപ്പിക്കരുത്. പാപ്പ ഓര്‍മ്മിപ്പിച്ചു.