വത്തിക്കാന്‍ സിറ്റി: ലോകമെങ്ങും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 പകര്‍ച്ചവ്യാധിയുടെയും സാമൂഹികവും പാരിസ്ഥിതികവുമായ പ്രതിസന്ധികളുടെയും നടുവില്‍ പൊതുദര്‍ശന വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ പ്രഭാഷണ പരമ്പര ആരംഭിക്കുന്നു. ബുധനാഴ്ചയിലെ പൊതുദര്‍ശന വേളയില്‍ പാപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നമുക്കാവശ്യമായ രീതിയില്‍ ഭാവിയെ എങ്ങനെ രൂപകല്പന ചെയ്യാം എന്നതിനെക്കുറിച്ചായിരിക്കും പ്രഭാഷണം. സുവിശേഷത്തിന്റെ പ്രകാശത്തിലും ദൈവശാസ്ത്രപരമായ പുണ്യങ്ങളുടെയും സഭയുടെ സാമൂഹികമായ പ്രബോധനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും നാം നമ്മുടെ ഭാവി രൂപപ്പെടുത്തേണ്ടത്. ഗുരുതരമായ രോഗങ്ങളാല്‍ മുറിവേറ്റ ഈ ലോകത്തെ നമ്മുടെ കത്തോലിക്കാ സാമൂഹിക പാരമ്പര്യം ഉപയോഗിച്ച് എങ്ങനെ സൗഖ്യപ്പെടുത്താം എന്നതിനെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നതെന്നും പാപ്പ പറഞ്ഞു.
നൂറ്റാണ്ടുകളായി സഭ പല സാമൂഹിക തത്വങ്ങളും വികസിപ്പെടുത്തിട്ടുണ്ട്. അത് നമ്മെ നല്ലൊരു ഭാവി രൂപപ്പെടുത്തിയെടുക്കാന്‍ സഹായിച്ചി്ട്ടുമുണ്ട്. വ്യക്തിമഹത്വം, പൊതുനന്മ, ദരിദ്രരോടുള്ള പക്ഷംചേരല്‍, ഐകദാര്‍ഢ്യം, നന്മയെ പ്രതിയുള്ള ആഗോളലക്ഷ്യം, പ്രപഞ്ച പരിപാലനം എന്നിവയാണവയെന്നും പാപ്പ പറഞ്ഞു.