പകര്‍ച്ചവ്യാധി പിടിച്ച ആമസോണ്‍ പ്രദേശങ്ങളില്‍ ആശ്വാസവുമായി പോപ്പ് ഫ്രാന്‍സിസ് ഹോസ്പിറ്റല്‍ ബോട്ട്

വത്തിക്കാന്‍സിറ്റി: ബ്രസീലിലെ കോവിഡ് ബാധിതപ്രദേശങ്ങളില്‍ ആശ്വാസവുമായി പോപ്പ് ഫ്രാന്‍സിസ് ഹോസ്പിറ്റല്‍ ബോട്ട്. നദീതട പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്കാണ് ഹോസ്പിറ്റല്‍ ബോട്ടിന്റെ സഹായം കൂടുതല്‍ ലഭിക്കുന്നത്. 2019 ജൂലൈയിലാണ് ബോട്ട് ഉദ്ഘാടനം ചെയ്തത്.

ആമസോണ്‍ നദിക്കരയില്‍ താമസിക്കുന്നത് വൈദ്യസഹായവും ചികിത്സയും നല്കുകയാണ് ഹോസ്പിറ്റല്‍ ബോട്ടിന്റെ ലക്ഷ്യം. യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ബ്രസീലിലാണ്. 1.9 മില്യന്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 72,833 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ബ്രസീലിയന്‍ പ്രസിഡന്റിനും അടുത്തിയടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ജൂലൈ 14 ന് വത്തിക്കാന്‍ ബ്രസീലിലേക്ക് നാലു വെന്റിലേറ്ററുകള്‍ അയച്ചിരുന്നു. 105 അടി നീളമുള്ള ബോട്ടില്‍ ലബോറട്ടറി, എക്‌സറേ, വാക്‌സിനേഷന്‍സ്, ഇലക്ട്രോ കാര്‍ഡിയോഗ്രാം. മാമ്മോഗ്രാം, അള്‍ട്രാസൗണ്ട് എന്നീ സൗകര്യങ്ങളുണ്ട്. ഓഗസ്റ്റ് 18 മുതലാണ് രോഗീപരിശോധന ആരംഭിച്ചത്.

സഭയെ ഫീല്‍ഡ് ഹോസ്പിറ്റല്‍ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിച്ചത്.