ബാഗ്ദാദ്: സ്നേഹമാണ് നമ്മുടെ ശക്തിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബാഗ്ദാദില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ലോകം എന്താണ് ചിന്തിക്കുന്നത് എന്നത നമ്മുടെ വിഷയമല്ല. സ്നേഹമാണ് നമ്മുടെ ശക്തി. അത് എല്ലായ്പ്പോഴും പാപത്തിനും തിന്മയ്ക്കും എതിരെ വിജയം വരിക്കുന്നു. ലോകത്തിന്റെ കണ്ണുകളില്‍ സ്നേഹം എപ്പോഴും ദുര്‍ബലമായിരിക്കും. ലോകവും ലോകം നല്കുന്ന മഹത്വവും കടന്നുപോകും. സ്നേഹം മാത്രം അവശേഷിക്കും. കുരിശ് പാപത്തെക്കാള്‍ ശക്തമാണ്. സ്നേഹത്തിന്റെ ശക്തിയാണ് നിരവധി പ്രതികൂലങ്ങളെയും പരീക്ഷണങ്ങളെയും അതിജീവിക്കാന്‍ രക്തസാക്ഷികള്‍ക്ക് കഴിവു നല്‍കിയത്.
കഴിഞ്ഞ നൂറ്റാണ്ടിനെക്കാള്‍ അത് ഇപ്പോള്‍ കൂടുതലുമാണ്. ബാഗ്ദാദിലെ കല്‍ദായ കത്തോലിക്കാ ദേവാലയത്തിലാണ് പാപ്പ കുര്‍ബാന അര്‍പ്പിച്ചത്. മിഡില്‍ ഈസ്റ്റ് സന്ദര്‍ശിക്കുന്ന ആദ്യത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ്. ജോണ്‍ പോള്‍ രണ്ടാമന് പാപ്പ ഇവിടം സന്ദര്‍ശിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു.
മാര്‍ച്ച് അഞ്ചിന് ആരംഭിച്ച പാപ്പയുടെ പര്യടനം ഇന്ന് സമാപിക്കും.