വത്തിക്കാന്‍ സിറ്റി: അപ്പസ്‌തോലികപര്യടനം ആരംഭിക്കുന്നതിന് മുമ്പ് പതിവുപോലെ ഫ്രാന്‍സിസ് മാര്‍പാപ്പ ബസിലിക്ക ഓഫ് സെന്റ് മേരി മജോര്‍ സന്ദര്‍ശിച്ചു, ഇറാക്ക് സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ഇത്തവണ പാപ്പ മാതാവിന്റെ മാധ്യസ്ഥം തേടിപ്രാര്‍ത്ഥിക്കാനെത്തിയത്.
റോമന്‍ ജനതയുടെ സംരക്ഷകയാണ് ഈ മാതാവ് എന്നാണ് വിശ്വാസം. ഇന്നലെ വൈകുന്നേരമാണ് പാപ്പ ഇവിടെ പ്രാര്‍ത്ഥിക്കാനെത്തിയത്. ഇന്നുമുതല്‍ എട്ടാം തീയതിവരെയാണ് മാര്‍പാപ്പയുടെ ഇറാക്ക് പര്യടനം.
ഇറ്റലിയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട 2020 മാര്‍ച്ച് മാസത്തിലാണ് മാര്‍പാപ്പ ഇതിന് മുമ്പ് ഇവിടെപ്രാര്‍ത്ഥി്ക്കാനെത്തിയിരുന്നത്.