റോം: മാര്‍പാപ്പ അര്‍പ്പി്ക്കുന്ന ദിവ്യബലികള്‍ തുടര്‍ന്നും ലൈവ്‌സ്ട്രീം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. ഇറ്റലിയില്‍ പൊതുകുര്‍ബാനകള്‍ പുനരാരംഭിച്ച സാഹചര്യത്തില്‍ വത്തിക്കാനില്‍ നിന്നുള്ള മാര്‍പാപ്പയുടെ കുര്‍ബാനകളുടെ സംപ്രേഷണം അവസാനിപ്പിച്ചിരുന്നു. മെയ് 18 മുതല്ക്കാണ് കുര്‍ബാനകളുടെ സംപ്രേഷണം അവസാനിച്ചത്.
എന്നാല്‍ ഇറ്റലിക്ക് പുറമെ മറ്റ് പല രാജ്യങ്ങളിലും പൊതു കുര്‍ബാനകള്‍ പുനരാരംഭിച്ചിട്ടില്ല. അതുകൊണ്ട് അത്തരം രാജ്യങ്ങളിലെ കത്തോലിക്കരാണ് മാര്‍പാപ്പയുടെ കുര്‍ബാനകളുടെ സംപ്രേഷണം തുടര്‍ന്നും വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കെനിയ പോലെയുള്ള രാജ്യങ്ങളില്‍ നിന്ന് സന്യാസസമൂഹാംഗങ്ങള്‍ പോലും ഇക്കാര്യം ആവശ്യപ്പെട്ട് വത്തിക്കാനിലേക്ക് കത്ത് അയച്ചിട്ടുണ്ട്. പാപ്പയുടെ കുര്‍ബാനയും സന്ദേശവും തുടര്‍ന്നുള്ള ദിവ്യകാരുണ്യാരാധനയും അനേകര്‍ക്ക് സമാശ്വാസം നല്കുന്നുണ്ട്.
ചൈനയില്‍ നിന്ന് പോലും പതിനായിരക്കണക്കിന് വിശ്വാസികള്‍ പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കുന്നതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.