വത്തിക്കാന്‍ സിറ്റി: ഫുട്ബോള്‍ ഇതിഹാസമായ മറഡോണയുടെ അപ്രതീക്ഷിതമായ ദേഹവിയോഗത്തില്‍ അദ്ദേഹത്തെ പ്രാര്‍ത്ഥനകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു. മറഡോണയുമായി കണ്ടുമുട്ടിയ നിമിഷങ്ങളെ അനുസ്മരിച്ച പാപ്പ അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കുവേണ്ടിയും പ്രാര്‍ത്ഥിച്ചു. മറഡോണയുമായി നിരവധി തവണ കണ്ടുമുട്ടിയി്ട്ടുണ്ടെങ്കിലും 2014 സെപ്തംബര്‍ നാലിന് സാന്താമര്ത്തയില് വച്ചുള്ള കണ്ടുമുട്ടലായിരുന്നു ഏറ്റവും ശ്രദ്ധേയം.
അന്ന് പാപ്പയ്ക്ക് മറഡോണ സമ്മാനിച്ചത് ഒരു ജേഴ്സിയായിരുന്നു. ഫ്രാന്‍സിസ്ക്കോ എന്നെഴുതിയ ജേഴ്സിയില്‍ തന്റെ പ്രിയ നമ്പറായ 10 രേഖപ്പെടുത്താനും മറഡോണ മറന്നിരുന്നില്ല. തലച്ചോറില്‍ രക്തം കട്ടപിടിച്ച് ആശുപത്രിയില്‍ ഓപ്പറേഷന് വിധേയമായ നിമിഷം മുതല്‍ മരണം വരെയും പാപ്പാ അദ്ദേഹത്തിന്റെ ജീവന് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു.