ഉത്ഥിതനായ ക്രിസ്തു പരിധികളില്ലാതെ നമ്മെ സ്‌നേഹിക്കുന്നു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഉത്ഥിതനായ ക്രിസ്തു പരിധികളില്ലാതെ നമ്മെ സ്‌നേഹിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എല്ലാം പുതുതായി തുടങ്ങാന്‍ അവിടുന്ന് എല്ലായ്‌പ്പോഴും നമുക്ക് കൃപകളും നല്കുന്നു. ഉയിര്‍പ്പുഞായര്‍ തിരുനാളില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ. പുതുതായി തുടങ്ങാന്‍ എല്ലായ്‌പ്പോഴും നമുക്ക് സാധ്യതകളുണ്ട്. എന്തുകൊണ്ടെന്നാല്‍ നമ്മുടെ ജീവിതത്തിലെ എല്ലാവിധ പരാജയങ്ങള്‍ക്കും പകരമായി പുതിയ ജീവിതം നല്കാന്‍ ദൈവത്തിന് കഴിയും. ദൈവത്തിന് ഒരുപുതിയ ചരിത്രം തയ്യാറാക്കാന്‍ കഴിയും.

ക്രിസ്തു് ഉത്ഥിതനായ കര്‍ത്താവ് പരിധികളില്ലാതെ നമ്മെ സ്‌നേഹിക്കുന്നു. ജീവിതത്തിലെ ഓരോ നിമിഷത്തിലും അവിടുന്ന് നമ്മെ സ്‌നേഹിക്കുന്നു. നിങ്ങളുടെ പ്രതീക്ഷകള്‍ ഒരിക്കലും പൂര്‍ണ്ണതയില്‍ എത്താതിരിക്കില്ല, നിങ്ങളുടെ കണ്ണുനീര്‍ തുടച്ചുനീക്കപ്പെടും നിങ്ങളുടെ ഭയങ്ങള്‍ക്ക് പകരം പ്രതീക്ഷ നിറയും. കര്‍ത്താവ് നിങ്ങള്‍ക്ക് മുമ്പില്‍ എല്ലായ്‌പ്പോഴും ഉണ്ട്. അവിടുന്ന് എപ്പോഴും നിങ്ങളുടെ മുമ്പില്‍ നടന്നുപോകുന്നു.

അവിടുത്തോടൊപ്പം എല്ലായ്‌പ്പോഴും പുതുതായി ജീവിതം തുടങ്ങാം. ക്രിസ്തു ഒരിക്കലും കാലഹരണപ്പെട്ടതല്ല. അവിടുന്ന് ഇപ്പോഴും എപ്പോഴും ജീവിക്കുന്നു. നീ ജീവിതത്തില്‍ അനുഭവിക്കുന്ന എല്ലാ അനുഭവങ്ങളിലൂടെയും ഓരോ ദിവസത്തിലും അവിടുന്ന് നിന്നോടൊപ്പം നടക്കുന്നു. പാപ്പ പറഞ്ഞു.