നിനവെ പ്ലെയ്ന്‍: ഭീകരവാദവും മരണവും ഒരിക്കലും അവസാനവാക്കല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറാക്ക് സന്ദര്‍ശന വേളയില്‍ നിനവെ പ്ലെയ്നിലെ ക്രൈസ്തവ സമൂഹത്തെ പരിശുദ്ധ കന്യാമാതാവിന് സമര്‍പ്പിച്ച സന്ദേശം നല്‍കുകയായിരുന്നു പാപ്പ. ഇസ്ലാമിക തീവ്രവാദികള്‍ നശി്പ്പിക്കുകയും തീ കൊളുത്തുകയും ചെയ്ത ദേവാലയമാണ് ഇത്.
നമ്മള് ഇവിടെ ഒരുമിച്ചുചേര്ന്നിരിക്കുന്നത് ഭീകരവാദവും മരണവും അവസാനവാക്കല്ല എന്ന് കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണ് അവസാനവാക്ക് ദൈവവും അവിടുത്തെ പുത്രനുമാണ്.പാപത്തെയും മരണത്തെയും കീഴടക്കിയവന്. ഭീകരവാദത്തിന്റെയും യുദ്ധത്തിന്റെയും നടുവിലും വിശ്വാസത്തിന്റെ കണ്ണിലൂടെ കാണാന്‍ നമുക്ക് കഴിയണം. മരണത്തിന് മീതെ ജീവിതം വിജയം വരിച്ചത് അറിയണം. പരിപൂര്ണ്ണസൗഖ്യത്തിന്റേതായ വഴികള്‍ ഇനിയുംവളരെ നീണ്ടതായിരിക്കും.
പക്ഷേ ഞാന്‍ നിങ്ങളോട് പറയുന്നു, ദയവായി നിരുത്സാഹപ്പെടരുത്. ക്ഷമിക്കാനുള്ള ധൈര്യമാണ് നമുക്കുണ്ടാവേണ്ടത്. ആ ധൈര്യം നാം നഷ്ടപ്പെടുത്തരുത്. തദ്ദേശവാസികളില്‍ ചിലരുമായി പാപ്പ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തു. നിങ്ങള്‍ ഒരിക്കലും തനിച്ചല്ല. സഭ മുഴുവനും നിങ്ങളുടെ കൂടെയുണ്ട്. പ്രാര്‍ത്ഥനയും കാരുണ്യപ്രവൃത്തികളുമായി. പാപ്പ വാക്ക് നല്കി. കെട്ടിടങ്ങള്‍ പുനരുദ്ധരിക്കുന്നതിനൊപ്പം നാം സാഹോദര്യവും കെട്ടിപ്പടുക്കുകയാണെന്നും പാപ്പ പറഞ്ഞു.