വത്തിക്കാന്‍ സിറ്റി: പാപത്തെയാണ് കത്തോലിക്കര്‍ ഭയക്കേണ്ടതെന്നും മതപീഡനങ്ങളെയല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.
ലോകത്തിന് സുവിശേഷം പങ്കുവയ്ക്കപ്പെടുമ്പോള്‍ മതപീഡനങ്ങളും അക്രമങ്ങളും അഭിമുഖീകരിക്കേണ്ടിവരുന്നത് സാധാരണമാണ് ശരീരത്തെ കൊല്ലുന്നതിനെ ഭയക്കേണ്ടതില്ലെന്നും ആത്മാവിനെ കൊല്ലുന്നതിനെ മാത്രം ഭയന്നാല്‍ മതിയെന്നുമാണ് ക്രിസ്തു ശിഷ്യന്മാരെ ഓര്‍മ്മിപ്പിച്ചത്.
ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ക്രൈസ്തവര്‍ മതപീഡനങ്ങള്‍ക്ക് ഇരകളാകുന്നുണ്ട്. സുവിശഷത്തിന് വേണ്ടി അവര്‍ സ്‌നേഹത്തോടെസഹിക്കുന്നു. ഇന്നത്തെ കാലത്തെ രക്തസാക്ഷികളാണ് അവര്‍. ദൈവവുമായുള്ള അടുപ്പവും സൗഹൃദവും നഷ്ടപ്പെട്ടുപോകുന്നതിനെ മാത്രമാണ് ഒരു ശിഷ്യന്‍ ഭയക്കേണ്ടത്. പാപ്പ ഓര്‍മ്മിപ്പിച്ചു.